
കണ്ണാറ. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ചീനിക്കടവ് റോഡിലൂടെ കുടിവെള്ളം പാഴാകുന്നു. ഹണി പാർക്കിന് സമീപത്തുള്ള എംജി റോഡിലാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്. നിരവധി തവണ പരാതിപ്പെട്ടിട്ടും വാർഡ് മെമ്പറെ വിവരം അറിയിച്ചിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് വാർഡ് പ്രസിഡന്റ് പറഞ്ഞു. കുടിവെള്ളം റോഡിലൂടെ നിരന്തരം ഒഴുകുന്നത് റോഡിന്റെ തകർച്ചയ്ക്കും വഴിയൊരുക്കും. അതുകൊണ്ട് അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply