
കണ്ണാറ: കമ്പനിപടി ബസ്‌സ്‌റ്റോപ്പിൽ മാലിന്യം കുന്നുകൂടുന്നതായി പരാതി. പീച്ചി ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിന് പുറകിലാണ് മാലിന്യം നിറയുന്നത്. ബസ്‌സ്‌റ്റോപ്പിന്റെ പരിസരത്ത് മാലിന്യം വലിച്ചെറിയുന്നത് പതിവായതോടെ യാത്രക്കാരും സമീപവാസികളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
പുതുതായി സ്ഥാപിച്ച ബസ്‌സ്‌റ്റോപ്പിന്റെ പരിസരം വൃത്തിയായി സംരക്ഷിക്കുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply