തൃശൂരിൽ ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം

തളിക്കുളം: ഇടശ്ശേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം. തളിക്കുളം മെക്‌സിക്കൻ ആംബുലൻസ് ഡ്രൈവർ ഫാരിസിനാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും പരുക്കേറ്റ ഫാരിസ് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ ഉൾപ്പെടെ രണ്ട് പേർ ചേർന്നാണ് ഫാരിസിനെ ആക്രമിച്ചതെന്നാണ് വിവരം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ഇതിന് മുൻപും പ്രതികൾ ഫാരിസിന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നതായും, സമാനമായ രീതിയിൽ ഫാരിസിനെ ആക്രമിച്ച സംഭവത്തിൽ ഇവർക്കെതിരെ കോടതിയിൽ കേസ് നിലവിലുണ്ടെന്നും പറയുന്നു. സംഭവത്തിൽ വാടാനപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading