
തൃശൂർ. ചിയ്യാരത്ത് നിന്നും ലഹരി കൈമാറ്റത്തിനിടെ റിട്ടയേഡ് എസ്പിയുടെ മകൻ എക്‌സൈസ് പിടിയിലായി. റിട്ടയേഡ് എസ്പി ഉണ്ണിരാജ ഐപിഎസിന്റെ മകനാണ് പിടിയിലായത്. ഉണ്ണിരാജയുടെ മകൻ അഭിജിത്ത്, കൂട്ടാളി റോജർ എന്നിവരെയാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. ബൈക്കിലെത്തി എംഡിഎംഎ കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. അഞ്ച് ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply