അതിരപ്പിള്ളിയിൽ ആർആർടി സംഘത്തിനുനേരേ കാട്ടാന ആക്രമണം

അതിരപ്പിള്ളി: ഏഴാറ്റുമുഖം പറയൻപാറ എലിച്ചാണി ഭാഗത്ത് ആർആർടി സംഘത്തെ കാട്ടാന ആക്രമിച്ചു. ഇന്നലെ രാവിലെ പതിവു പട്രോളിംഗ് നടത്തുമ്പോഴാണ് സംഭവം. അതുവഴി കടന്നു പോയ ടൂറിസ്റ്റുകൾ ആനയുടെ ഫോട്ടോ എടുക്കാൻ വാഹനം നിർത്തിയപ്പോൾ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആക്രമണത്തിൽനിന്ന് ടൂറിസ്റ്റുകളെ രക്ഷിക്കുന്നതിനിടയിലാണ് ആന ആർആർടി സംഘത്തിനുനേരേ തിരിഞ്ഞത്. ഇരുന്നൂറു മീറ്ററോളം പിന്നോട്ട് എടുത്ത വാഹനം കലുങ്കിൽ ഇടിച്ചു നിൽക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന വികാസ് മോഹൻ, പി.ബി. സുധീർ എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading