
പീച്ചി. പാണഞ്ചേരി ഗ്രാമപഞ്ചായത്തും പീച്ചി ഡിഎംസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണാരവം 2026’ പീച്ചി ഓണാഘോഷ പരിപാടി ആഗസ്റ്റ് 22,23,24 (ശനി, ഞായർ, തിങ്കൾ) തിയതികളിൽ നടക്കും.
ശനിയാഴ്ച വൈകീട്ട് 3.30ന് പീച്ചി ഗേറ്റിന് സമീപത്തുനിന്നും ആരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. 5 മണിക്ക് പീച്ചി പവലിയൻ പരിസരത്തുവെച്ച് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒല്ലൂർ എംഎൽഎ കെ രാജൻ നിർവ്വഹിക്കും. ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പ്രൊഫഷണൽ ടീമുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, പാണഞ്ചേരിയിലെ കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യ, പീച്ചി ഡിഎംസി ഒരുക്കുന്ന കലാപരിപാടികൾ എന്നിവയും പൂക്കള മത്സരം, മ്യൂസിക് ഷോ, കായിക മത്സരം, കലാവിരുന്ന്, വടംവലി മത്സരം തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി അരങ്ങേറും.
തിങ്കളാഴ്ച വൈകീട്ട് 4.30 നടക്കുന്ന സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.

Leave a Reply