
തൃശൂർ: പീച്ചി ഡി.എം.സി.യും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണാരവം 2026’ പീച്ചി ഓണാഘോഷ പരിപാടിയുടെ നോട്ടീസ് പ്രകാശനം ചെയ്തു. തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസിന് നോട്ടിസ് കൈമാറി.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വിനോദ് തേനാംപറമ്പിൽ, ജോളി ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട പീച്ചി ഡാമിന്റെ തീരത്ത് വിപുലമായ കലാകായിക സാംസ്‌കാരിക പരിപാടികളോടെയാണ് ഓണാരവം 2026 ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply