
പീച്ചി. ഒല്ലൂർ എംഎൽഎ കെ രാജൻ പീച്ചിഡാമിനെ അവഗണിക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നിരാഹാര സമരം നടത്തുന്നു. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷൈജു കുരിയൻ എന്നിവർ നാളെ (വെള്ളിയാഴ്ച) രാവിലെ 8 മണി മുതൽ 5 മണി വരെ പീച്ചി ഗേറ്റിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കും. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല പ്രസിഡന്റ് ഹരീഷ് മോഹൻ നിരാഹാര സമരം ഉത്ഘാടനം ചെയ്യും. സമാപന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് അൽജോ ചാണ്ടി നിർവ്വഹിക്കും. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.
കഴിഞ്ഞ 10 വർഷക്കാലമായി യാതൊരു വികസനവും നടത്താതെ പീച്ചിഡാമും, ഗാർഡനും നശിപ്പിച്ച എംഎൽഎ കെ. രാജൻ ചെയർമാനായിട്ടുള്ള ഡി.എംസിക്കെതിരെ യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി നടത്തുവാനിരിക്കുന്ന സമര പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് സമരപരിപാടികളെന്ന് നേതാക്കൾ പറഞ്ഞു. പീച്ചി ഡാമിന്റെ വികസന കാഴ്ച്ചപാടുകൾ എന്ന വിഷയത്തിൽ തുറന്ന മാധ്യമ ചർച്ചയും, ആശയ രൂപീകരണവും നടത്തി സംസ്ഥാന സർക്കാരിന് സമർപ്പിക്കേണ്ട നിവേദനത്തിന് പൊതുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

Leave a Reply