
കണ്ണാറ: ക്ലെയർ ജ്യോതി ഇ.എം.എൽ.പി. സ്കൂളിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈല തെരേസ ഓണസന്ദേശം നൽകി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പ്രവിതാ മനേഷ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളുംചേർന്ന് ഒരുക്കിയ പൂക്കളം, പുലികളി, വള്ളംകളി, മെഗാ തിരുവാതിര എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. തുടർന്ന് നടന്ന ‘മലയാളി മങ്ക’, ‘മലയാളി മന്നൻ’ മത്സരങ്ങൾ ആഘോഷങ്ങൾക്ക് ആവേശം പകർന്നു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനദാനവും ചടങ്ങിൽ നിർവ്വഹിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് ഓണാഘോഷം സമാപിച്ചത്.

Leave a Reply