സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ  സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചു

വിലങ്ങന്നൂർ. നീറ്റ് പരീക്ഷാ ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിച്ച യുവാക്കൾക്കെതിരെ ആർഎസ്എസ് നേതാവായ ടി.ജി മോഹൻദാസ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രതിഷേധിച്ച് സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി വിലങ്ങന്നൂരിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കെ ആർ രവി ഉദ്ഘാടനം ചെയ്തു. സംഘപരിവാർ രാഷ്ട്രീയത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് ടി.ജി മോഹൻദാസ് നടത്തിയത് കൊലവിളി പ്രസംഗമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് അനിവാര്യത
യാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സി സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. എം ബാലകൃഷ്ണൻ, ഷൈലജ വിജയകുമാർ, അലൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഇ.എം വർഗ്ഗീസ് സ്വാഗതവും ബിജുമോൻ ജോൺ നന്ദിയും പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading