വ്യാപാരി വ്യവസായി ഏകോപന സമിതി സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു

പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപസമിതി പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. ജോബി പറപ്പുള്ളി  സ്വാഗതം പറഞ്ഞു. ഒല്ലൂർ നിയോജകമണ്ഡലം എംഎൽഎ കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പട്ടിക്കാട് യൂണിറ്റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി അദ്ദേഹം ആശംസിച്ചു. അതോടൊപ്പം നിർധന കുടുംബാംഗങ്ങൾക്കുള്ള ചികിത്സ ധനസഹായ വിതരണ ബ്രോഷറും ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു. മൊത്തം 50000 രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി. 

യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ സുജിത്ത് ചൊവ്വൂക്കാരൻ, പഞ്ചായത്ത് പ്രസിഡണ്ട് മിനു വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മാത്യു നൈനാൻ, കെ.എ അബൂബക്കർ, പഞ്ചായത്ത് അംഗം അജു തോമസ്, വനിതാ വിംഗ് പ്രസിഡണ്ട് രാഗിണി മുകുന്ദൻ, യൂത്ത് വിങ് പ്രസിഡണ്ട് സുധീഷ് എം.കെ മറ്റ് എക്‌സി. മെമ്പർമാർ, വ്യാപാരി മെമ്പർമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ജോർജേട്ടൻസ് സൂപ്പർമാർക്കറ്റ് പരിസരത്ത് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading