അറസ്റ്റ് വാർത്ത പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരമല്ല: ഹൈക്കോടതി

കൊച്ചി: ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അപകീർത്തി കേസ് നിലനിൽക്കില്ലെന്നു ഹൈക്കോടതി. മദ്യം കടത്തിയതിനു തന്നെ എക്‌സൈസ് അറസ്റ്റ് ചെയ്ത വാർത്ത പ്രസിദ്ധീകരിച്ചതിനെതിരേ ആലങ്ങാട് സ്വദേശി ഹരികുമാർ ആലുവ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ നൽകിയ പരാതിയെത്തുടർന്നുള്ള അപകീർത്തി കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ നിരീക്ഷണം. 2020 ഓഗസ്റ്റ് 17ന് നടന്ന അറസ്റ്റുമായി ബന്ധപ്പെട്ട് ഫോട്ടോ സഹിതമുള്ള വാർത്ത അപകീർത്തികരമായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading