ആൽപ്പാറ റോസ് ഗാർഡൻ റസിഡൻഷ്യൽ അസോസിയേഷൻ ഓണമേള സംഘടിപ്പിച്ചു

ശാന്തിനഗർ: ആൽപ്പാറ റോസ് ഗാർഡൻ റസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണമേള സംഘടിപ്പിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് ഓണമേള ഒരുക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ കായ വറുത്തത്, ശർക്കര വരട്ടി, മസാല ചിപ്‌സ്, പഴം വറുത്തത് തുടങ്ങി വിവിധ ഓണവിഭവങ്ങളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ശാന്തിനഗർ പരിസരത്ത് മലയോര ഹൈവേയുടെ അരികിലാണ് വിൽപ്പന നടത്തുന്നത്. ആവശ്യക്കാർക്ക് വിഭവങ്ങൾ നേരിട്ട് രുചിച്ചു നോക്കിയ ശേഷം ഇഷ്ടപ്പെട്ടാൽ മാത്രം വാങ്ങാമെന്നും സംഘാടകർ അറിയിച്ചു.

ഓണമേളയുടെ ഔപചാരികമായ ഉദ്ഘാടനം  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് ഹ്യൂബർട്ട്  നിർവഹിച്ചു. അസോസിയേഷനിലെ അംഗമായ  എം എ  എക്കണോമിക്സ് പരീക്ഷയിൽ മികച്ച വിജയം നേടിയ നയന കെഎസിനെ അസോസിയേഷൻ ആദരവ് നൽകി സ്വീകരിച്ചു. പ്രസിഡണ്ട് ടിജെ വർഗീസ് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി എൻ ജി വിനേഷ്  സ്വാഗതവും  ടി എസ് വിനോദ് നന്ദിയും പറഞ്ഞു. ഇ വി പൗലോസ്, ഏല്ല്യാമ്മ പൗലോസ്, സനിൽകുമാർ, വിജി സുരേഷ്, വില്‍സി ജയ്സൺ, കവിത വിനോദ്  എന്നിവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading