
തൃശൂർ: കുട്ടനെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിന് മുന്നിലാണ് അപകടം. ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുന്നതിനിടെ ലോറിയിൽനിന്ന് പൈപ്പുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് ഇരുമ്പ് കമ്പി കുത്തിക്കയറി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply