പീച്ചിഡാമിനോടുള്ള അവഗണന; യൂത്ത് കോൺഗ്രസ് നിരാഹാര സമരം നടത്തി

പീച്ചി. ഒല്ലൂർ എംഎൽഎ കെ രാജൻ പീച്ചി ഡാമിനെ അവഗണിക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷൈജു കുരിയൻ എന്നിവർ ചേർന്ന് പീച്ചി ഗേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തി. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല പ്രസിഡന്റ് ഹരീഷ് മോഹൻ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റും പുത്തൂർ ഗ്രാമ പഞ്ചായത്തംഗം കൂടിയായ അൽജോ ചാണ്ടി ഉത്ഘാടനം ചെയ്തു. മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റും നടത്തറ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജിത്ത് ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് പീച്ചി ഡാമിന്റെ വികസനത്തിന് വേണ്ടി നിയമ പോരട്ടങ്ങൾ അടക്കമുള്ള പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സംസാരിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളായ ബ്ലസൺ വർഗ്ഗീസ്, നിബിൻ ദേവരാജ്, ജിഫിൻ സണ്ണി, ഷനൂബ്, ശ്രീജു സി.എസ്, സജാദ് ഇബ്രാഹിം, ജിസൺ സണ്ണി, ഹസീന മനാഫ്, സനൽ സണ്ണി, ജിനീഷ്, ബിബിൻ, ഉണ്ണി കൊച്ചുപ്പുരക്കൽ, സിബിൻ ജോസഫ്, സാജൻ, ശരത്ത് കുമാർ കെ കെ, കെ.എസ്.യു ജില്ല സെക്രട്ടറിമാരായ നെജിൻ ജോസഫ്, ശ്രീരാഗ്, കോൺഗ്രസ് നേതാക്കളായ റോയ് കെ ദേവസി, ഷിബു പോൾ, റെജി പാണംകുടി ജയ്‌മോൻ ഫിലിപ്പ്, സജി താന്നിക്കൽ, ബാബു പാണംകുടി, ഷിജോ പി ചാക്കോ, കെ.എം പൗലോസ്, ചാക്കുണ്ണി, ജയപ്രകാശ് തേക്കിങ്ങൽ, തങ്കായി കുര്യൻ, ബേബി കണ്ടത്തിൽ, കെ.സി ചാക്കോ, കുമാരൻ കോഴിപ്പറമ്പിൽ, ഷാജി പീറ്റർ, റെജി ജേക്കബ്, ജോൺ, ശാമുവൽ പാറടയിൽ, സുബി തോമസ്, ബിനു തേരടിയിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading