
പീച്ചി. പീച്ചി ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ ഓണാഘോഷം നടത്തി. പ്രധാനധ്യാപിക ബിന്ദു എം. ജോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗിരീശൻ എ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് ഐ.ജി, എംപിടിഎ പ്രസിഡന്റ് ലിന്റാ ബിനോയ്, എസ്പിസി പിടിഎ പ്രസിഡന്റ് ഹംസ ഇ , എം.പിടി.എ വൈസ് പ്രസിഡന്റ് മഫീന, പിടിഎ, എംപിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അധ്യാപകരും, പിടിഎ, എംപിടിഎ അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ ഓണപൂക്കളം, ഓണ സദ്യ എന്നിവ പരിപാടികൾക്ക് മാറ്റ് കൂട്ടി. ഓണക്കളികളും കലാപരിപാടികളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. തമ്പോലവാദ്യത്തിന്റെ അകമ്പടിയോടു കൂടി മാവേലിയെ ആനയിച്ചതും കുട്ടികൾ വാദ്യമേളങ്ങൾക്കൊപ്പം മനോഹരമായി ചുവടു വെച്ചതും വേറിട്ട അനുഭവമായി.

Leave a Reply