ചേലക്കര സ്വദേശി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ചേലക്കര സ്വദേശിയായ യുവാവ് റിയാദിൽ കുഴഞ്ഞുവീണു മരിച്ചു. ചേലക്കര തോഴുപാടം കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് (43) ആണ് മരിച്ചത്. പള്ളിയിൽ പോകാനുള്ള തയ്യാറെടുപ്പിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ അബ്ബാസിനെ സുഹൃത്തുക്കൾ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതത്തെ തുടർന്ന് അൽ ഇമാൻ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൂന്നു മാസം മുമ്പാണ് അദ്ദേഹം അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരികെ എത്തിയത്

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading