
കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് താമരശേരി ചുരത്തില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. ചുരത്തില്‍ എവിടെയും വാഹന പാർക്കിംഗ് അനുവദിക്കില്ല, ചുരം റോഡില്‍ കൂട്ടം കൂടാൻ അനുവധിക്കില്ല, ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.
ഗതാഗതം സുഗമമാക്കാൻ ചുരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചതായി താമരശേരി ട്രാഫിക് എസ്‌ഐ സത്യൻ അറിയിച്ചു. ഇന്നു മുതല്‍ ഈ മാസം 28 വരെയാണ് നിയന്ത്രണം. ശനിയാഴ്ച രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് ഇന്നും തുടർന്ന സാഹചര്യത്തിലാണ് നടപടി. റോഡ് നവീകരണവും, ഒൻപതാം വളവിന് താഴെ മരക്കൊമ്പ് ഒടിഞ്ഞു വീണതുമാണ് ഗതാഗത കുരുക്കിന് കാരണം. അവധി ദിവസമായതിനാല്‍ വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

Leave a Reply