
തൃശൂർ. കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുതുവറ സെന്ററിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് വൈദ്യുതി തൂണിലിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശികളായ മീനാക്ഷി (66), വിജിന (42), ശിവദത്ത് (17) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. വൈദ്യുതി വിതരണവും നെറ്റ്‌വർക്ക് സംവിധാനവും തടസ്സപ്പെട്ടു. വൈദ്യുതി തൂണിന്റെ ഇരുമ്പ് ഭാഗം ബസിന് മുകളിലേക്ക് ഒടിഞ്ഞുവീണു. ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി അധികൃതരും പേരാമംഗലം പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply