ആരാധനാലയങ്ങൾക്ക് മുന്നിലും കാനകളിലും ഹരിത കർമ്മ സേന മാലിന്യം കൂട്ടിയിടുന്നു; പ്രതിഷേധവുമായി ബിജെപി

പീച്ചി: ഹരിത കർമ്മ സേന വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ റോഡരികിൽ കൂട്ടിയിട്ട് ചാക്കുകളിൽ കെട്ടിവച്ചിരിക്കുന്നതായി ബിജെപി പീച്ചി ഏരിയ കമ്മിറ്റി ആരോപിച്ചു. ആരാധനാലയങ്ങൾക്ക് മുന്നിലും, റോഡരികിലെ ചാലുകളിലും, കലുങ്കുകൾക്ക് സമീപവുമാണ് മാലിന്യച്ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നത്.

മാലിന്യം ഇത്തരത്തിൽ പൊതുസ്ഥലങ്ങളിൽ കൂട്ടിയിടുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം ദുർഗന്ധത്തിനും പരിസര മലിനീകരണത്തിനും കാരണമാകുന്നു. ചാലുകളിലും കലുങ്കുകൾക്ക് സമീപവും മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് മഴക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെടുന്നതിനും വെള്ളക്കെട്ട് ഉണ്ടാകുന്നതിനും കാരണമാകാൻ സാധ്യതയുണ്ട്.

ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ യഥാസമയം സുരക്ഷിതമായി മാറ്റി സംസ്കരിക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി പീച്ചി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കുള്ളിൽ മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്ത പക്ഷം, വിഷയത്തിൽ ജനങ്ങളെ അണിനിരത്തി പ്രത്യക്ഷമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ബിജെപി പീച്ചി ഏരിയ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ജനങ്ങളുടെ ആരോഗ്യത്തിനും പൊതുശുചിത്വത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഈ വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading