
പട്ടിക്കാട്. കുരങ്ങൻ പാറയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടിക്ക് വെട്ടേറ്റു. കൈത്തണ്ടയ്ക്ക് മുകളിലാണ് വെട്ടേണ്ടത്. പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റു. സംഭവത്തിൽ കുരങ്ങൻപാറ സ്വദേശികളായ സിജോ, അഖിൽ എന്നിവർക്കെതിരെ പീച്ചി പോലീസ് കേസെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ വീട്ടിലേക്ക് കടക്കുന്നതിനായി നിർമ്മിച്ച പാലത്തിലൂടെ പ്രതിയും സുഹൃത്തും സഞ്ചരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനിടെ വെട്ടുകത്തി എടുത്തുകൊണ്ടുവന്ന പ്രതി പെൺകുട്ടിയുടെ കഴുത്തിന് നേരെ വെട്ടുകത്തി വീശിയപ്പോൾ കൈകൊണ്ട് തടയുന്നതിനിടെ കൈത്തണ്ടയ്ക്ക് മുകളിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉന്തിലും തള്ളിലും സഹോദരന്റെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പീച്ചി പോലീസ് കേസെടുത്തു.

Leave a Reply