
പട്ടിക്കാട്. എടപ്പലത്ത് വയോധികയ്ക്ക് തീപ്പൊള്ളലേറ്റു. താഴത്ത് വീട്ടിൽ ദേവകിയ്ക്കാണ് (86) പൊള്ളലേറ്റത്. ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റിട്ടുണ്ട്.
ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ വീടിന്റെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ദേവകിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Leave a Reply