
പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിലെ അടിപ്പാതയിൽ വഴിയോരക്കച്ചവടം നടത്തുന്നത് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നതായി യാത്രക്കാർ പറഞ്ഞു. കച്ചവടം നടത്തുന്ന വാഹനങ്ങളും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും അലക്ഷ്യമായാണ് ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നുണ്ട്.
പട്ടിക്കാട് സെന്ററിലും പരിസരങ്ങളിലും നടക്കുന്ന അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി സംഘടനകൾ നിരവധി തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതുവരെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply