
കൊടുങ്ങല്ലൂർ: കാറിൽ ഇരിക്കുകയായിരുന്ന ഗൃഹനാഥയെ ഉപദ്രവിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത യുവാവിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റുചെയ്തു. അഴീക്കോട് മേനോൻ ബസാർ സ്വദേശി തേക്കിൻ വീട്ടിൽ വിഷ്ണു (29) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയറ്ററിന് മുന്നിൽവച്ച് കാറിൽ ഇരുന്നിരുന്ന മേത്തല അഞ്ചപ്പാലം സ്വദേശിനി നിമിഷയുടെ കൈ പിടിച്ചു തിരിക്കുകയും ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ബലമായി തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇയാൾക്കെതിരേ കൊടുങ്ങല്ലൂർ, വലപ്പാട്, കാട്ടൂർ, നെടുപുഴ പോലീസ് സ്‌റ്റേഷൻ പരിധികളിൽ ഒമ്പതോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ സ്‌റ്റേഷൻ എസ്‌ഐ അതുൽ മോഹനും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Leave a Reply