കർഷക കോൺഗ്രസ് മറിയം വീട്ടിൽ ഓണാഘോഷം നടത്തി

പട്ടിക്കാട്. പാണഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ ഉള്ള മറിയം വീട്ടിൽ ഓണാഘോഷം നടത്തി. തിരുവോണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയും ആയ എം.പി വിൻസെന്റ് നിർവഹിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറിയം വീട്ടിലെ അന്തേവാസികളുടെ തുടർ ആവശ്യങ്ങൾക്ക് തന്റെ ഒരു മാസത്തെ പെൻഷൻ അദ്ദേഹം സംഭാവനയായി നൽകി.

ഡിസിസി ജനറൽ സെക്രട്ടറി കെ.സി അഭിലാഷ്, കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി റോയ് കെ ദേവസി, മണ്ണുത്തി മണ്ഡലം പ്രസിഡന്റ് എം യു മുത്തു, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ കെ പി എൽദോസ്, ഷിജോ പി ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ  ബാബു തോമസ്, ടി രാജപ്പൻ, പി ജി ബേബി, എ സി മത്തായി, രാജു കാവിയത്ത്, പഞ്ചായത്ത് മെമ്പർമാരായ ജോളി ജോർജ്, അജു തോമസ്, സോഫി, മിനി, വിനോദ്, വാസു പോലുവളപ്പിൽ, സുജിത് കെ എം, ബ്ലെസ്സൺ വർഗീസ്, ബാബു പാണംകുടിയിൽ, സുശീല രാജൻ, റെജി ജേക്കബ്, സി ഡി ആന്റണി, റഷീദ്, തങ്കായി കുര്യൻ, ബേബി താഴത്തുകുടിയിൽ, ബിന്ദു,  ബിജു എടപ്പാറ എന്നിവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading