വാണിയംപാറയിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു

വാണിയംപാറ. ശ്രീനാരായണ ഗുരു ഭക്ത സമാജത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ പരിപാടി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് എം.എം. സത്യൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സനിൽ വാണിയംപാറ ആശംസകൾ അറിയിച്ചു. സമാജം സെക്രട്ടറി എൻ.സി. രാഹുൽ സ്വാഗതവും ജോ. സെക്രട്ടറി സി.എം രാജൻ നന്ദിയും പറഞ്ഞു.

ആഘോഷത്തിൻ്റെ ഭാഗമായി ഫിലോസഫി ഇൻ നെഫ്രോളജിയിൽ ഡോക്ടറേറ്റ് നേടിയ നട ഷിൽനയേയും, കാലിക്കറ്റ് സർവകലാശാലയിൽ നിന്നു ബി എ പൊളിറ്റിക്കൽ സയൻസിൽ സെക്കൻ്റ് റാങ്ക് കരസ്ഥമാക്കിയ എസ് അനുശ്രിയെയും വാണിയംപാറ കൊമ്പഴ വാർഡുകളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading