പെൺക്കുട്ടിപ്പുലി നയിക്കും അയ്യന്തോൾ ദേശത്തെ

തൃശൂർ: പെൺകുട്ടിപ്പുലി നയിക്കുന്ന ടീമുമായി ചരിത്രം കുറിക്കാൻ തയ്യാറെടുക്കുകയാണ് അയ്യന്തോൾ ദേശം. 51 പുലികളുള്ള അയ്യന്തോൾ ടീമിനെ നയിക്കുന്നത് ആരാധ്യയെന്ന പത്തു വയസുകാരിയാണ്. കരിമ്പുലി വേഷത്തിലാണ് ആരാധ്യ എത്തുന്നത്. പെൺപുലിയെ ആദ്യമായി പുലിക്കളിയിലിറക്കി ചരിത്രംകുറിച്ച ദേശമാണ് അയ്യന്തോൾ.

അച്ഛൻ രമേശന്റെ പുലിവേഷം കുട്ടിക്കാലം മുതൽ കണ്ടുശീലിച്ചതാണ് ആരാധ്യ. രമേശിന്റെ ചിട്ടയായ ശിക്ഷണത്തിൽ 41 ദിവസത്തെ വ്രതമെടുത്താണ് ആരാധ്യ പുലിവേഷം കെട്ടുന്നത്. ആരാധ്യയുടെ പുലിവേഷത്തിലെ മിടുക്ക് കണ്ടാണ് ദേശം ക്യാപ്റ്റൻ പദവി നൽകിയത്.

തലോർ ചിറ്റിശേരി മരോട്ടിക്കൽ വീട്ടിൽ രമേശിന്റെയും ധന്യയുടെയും മകളാണ്. തലോർ സെന്റ് തെരേസിറ്റാസ് യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ആരാധ്യ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading