
തൃശൂർ. തൃശൂരിന്റെ നഗരവീഥികൾ കീഴടക്കാൻ പുലികൾ ഇന്ന് ഇറങ്ങും. വൈകിട്ട് നാലിന് ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ മന്ത്രി ഒ.ജെ ജനീഷ് പുലികളി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇത്തവണ ഒൻപത് ദേശങ്ങളിൽ നിന്നായി 400ൽ അധികം പുലികളാണ് ആസ്വാദകരെ വിസ്മയിപ്പിക്കാനെത്തുന്നത്. നൂറുകണക്കിന് കലാകാരന്മാർ അണിനിരക്കും. വാദ്യ സംഘങ്ങളും നിശ്ചലദൃശ്യങ്ങളും പുലികളിക്ക് മാറ്റുകൂട്ടും. മികച്ച പുലികളി സംഘത്തിന് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. പുലികളി പ്രമാണിച്ച് ഉച്ചയ്ക്കുശേഷം തൃശൂർ താലൂക്കിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply