
കണ്ണാറ. സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ബിമേഷ് ബിനോയ് കോഴിപ്ലാക്കിൽ കൊടിയേറ്റി. ഫാ ജോൺ കാരുകുഴിയിൽ വി. കുർബാന അർപ്പിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷിക്കുന്നത്. അഭിവന്ദ്യ പിതാക്കന്മാരായ കുര്യാക്കോസ് മോർ കഌമിസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, യാക്കോബ് മോർ അന്തോണിയോസ്, ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് എന്നീ മെത്രാപ്പോലീത്തമാരുടെയും വന്ദ്യ റമ്പാന്മാരുടെയും വൈദീകരുടെയും മുഖ്യകാർമികത്വത്തിൽ പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടും.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ ബിമേഷ് ബിനോയ് കോഴിപ്ലാക്കിൽ, ട്രസ്റ്റി കെ പി ബെന്നി കണ്ണേക്കാട്ടിൽ, സെക്രട്ടറി കെ വി മനോജ് കദളിപ്പറമ്പിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.

Leave a Reply