
തൃശൂർ: തോളൂരിൽ വീട് കുത്തിത്തുറന്ന് 47 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മൂന്ന് പ്രതികളെ പേരാമംഗലം പോലീസ് പിടികൂടി. പീച്ചി സ്വദേശി കൽക്കി എന്ന സന്തോഷ് (44), മണലൂർ ഏങ്ങിടി സ്വദേശി സജിത (46), ശ്രീനാരായണപുരം കോതപറമ്പ് സ്വദേശി അഖില (35) എന്നിവരാണ് പിടിയിലായത്.
പേരാമംഗലം പോലീസ് സ്‌റ്റേഷൻ പരിധിയിലെ തോളൂർ നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിൽ കയറിയാണ് പ്രതികൾ 47 പവനോളം സ്വർണാഭരണങ്ങൾ കവർന്നത്. സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഇന്നലെ പുലർച്ചെ പേരാമംഗലം പോലീസ് പിടികൂടിയത്.
കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന പുളിക്കൽ സന്തോഷ്, കൽക്കി എന്ന പേരിലാണ് അറിയപ്പെടുന്നത്. സജിതയും അഖിലയും കേസിലെ കൂട്ടുപ്രതികളാണ്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്ത് മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

Leave a Reply