പാണഞ്ചേരി സ്വദേശിനിയും സുഹൃത്തും കാലിഫോർണിയയിൽ കൊല്ലപ്പെട്ടു

പട്ടിക്കാട്. കാലിഫോർണിയയിലെ മിൽപിറ്റാസിൽ പാണഞ്ചേരി സ്വദേശിനിയും സുഹൃത്തും കൊല്ലപ്പെട്ടു. പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് – സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വിലങ്ങന്നൂർ സ്വദേശി വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് വാമിക എന്ന ഏക മകളുണ്ട്. സംഭവത്തിൽ ഇരുവരുടെയും സുഹൃത്തായ അനിലയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഫ്‌ലാറ്റിന് താഴേയ്ക്ക് ഇരുവരെയും വിളിച്ചശേഷം അനില ഇവരെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading