പീച്ചി ഡാം നാളെ രാവിലെ 11 ന് തുറക്കും

പീച്ചി. ഡാമിൻ്റെ 4 സ്പില്‍വേ ഷട്ടറുകളും നാളെ (തിങ്കളാഴ്ച) രാവിലെ 11 ന് 2 ഇഞ്ച് (5 സെന്റീമീറ്റര്‍) വീതം തുറക്കും. ഇതൊടൊപ്പം കെ.എസ്.ഇ.ബി ചെറുകിട വൈദ്യുത ഉല്‍പ്പാദന നിലയം വഴിയും വെള്ളം പുഴയിലേക്ക് ഒഴുക്കുന്നതാണ്. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിക്ക് 4 സ്പില്‍വേ ഷട്ടറുകളും 2 ഇഞ്ച് (5 സെന്റീ മീറ്റര്‍) കൂടി ഉയര്‍ത്തി ആകെ 4 ഇഞ്ച് (10 സെന്റീമീറ്റര്‍) ഉയര്‍ത്തുന്നതാണ്. വെള്ളം പുറത്തോക്കൊഴുക്കുമ്പോള്‍ മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലേതില്‍ നിന്നും 30 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിച്ചതിനാല്‍ പീച്ചി ഡാമിലെ ജലനിരപ്പ് ക്രമമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി, തുലാവര്‍ഷം എന്നിവയിലൂടെ ഇനിയും മഴ പ്രതീക്ഷിക്കുന്നതിനാല്‍ പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിച്ചു നിര്‍ത്തുന്നതിനായി പീച്ചി ഡാമില്‍ നിന്നും സ്പില്‍വേ ഷട്ടറുകള്‍ തുറന്നും, കെഎസ്ഇബി ചെറുകിട വൈദ്യുതി ഉല്‍പ്പാദനനിലയം വഴിയും മണലിപ്പുഴയിലേക്ക് വെള്ളമൊഴുക്കുന്നതിന് തൃശൂര്‍ ജില്ലാ കളക്ടറുടെ അനുമതി നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading