
കൊടുങ്ങല്ലൂർ: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മേത്തല പടന്ന സ്വദേശി അലിപറമ്പിൽ വീട്ടിൽ ബിന്ന്യാമിൻ (37) ആണ് അറസ്റ്റിലായത്.
എറിയാട് മരപ്പാലം സ്വദേശി ഊർക്കോലി വീട്ടിൽ വിഷ്ണു (34) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. മരപ്പാലം കയർ സൊസൈറ്റിക്ക് സമീപമുള്ള കലുങ്കിൽ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന വിഷ്ണുവിനെ മുൻവിരോധത്തെ തുടർന്ന് ബിന്ന്യാമിൻ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply