
തിരുവനന്തപുരം: സെപ്റ്റംബറിലെ ബില്ലിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തി കെഎസ്ഇബി. കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി വാങ്ങിയ ഇനത്തിൽ കെഎസ്ഇബിക്കുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപയോക്താക്കളിൽ നിന്നും സർചാർജ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രതിമാസ ബില്ലടയ്ക്കുന്ന ഉപയോക്താക്കളിൽ നിന്ന് യൂണിറ്റിന് മൂന്നു പൈസയും ദൈ്വമാസ ബില്ലടയ്ക്കുന്നവരിൽ നിന്ന് യൂണിറ്റിന് രണ്ടു പൈസയും അധികമായി ഈടാക്കാനാണ് തീരുമാനം. ജൂലൈയിൽ വൈദ്യുതി വാങ്ങിയ ഇനത്തിൽ കെഎസ്ഇബിക്ക് 6.37 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായി. ഈ തുക സർചാർജ് രൂപത്തിൽ ഉപയോക്താക്കളിൽ നിന്നും ഈടാക്കാനാണ് തീരുമാനം.

Leave a Reply