
മണ്ണുത്തി: പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകിയെന്ന പരാതിയിൽ മണ്ണുത്തിയിലെ മയൂര ബാറിന്റെ ഉടമയ്‌ക്കെതിരെ മണ്ണുത്തി പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ 30ന് രാത്രി ഏഴരയോടെ 17കാരനും കൊഴുക്കുള്ളി സ്വദേശിയായ സുഹൃത്തും ബാറിലെത്തുകയായിരുന്നു. ഇരുവരും മദ്യപിച്ച ശേഷം വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. തുടർന്ന് 17കാരൻ മണ്ണുത്തി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി.
പൊലീസ് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചപ്പോഴാണ് 17കാരന് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് 17കാരന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാർ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

Leave a Reply