
പട്ടിക്കാട്: ഹൈടെക് ഏജൻസിയും വയലാൽ എൽഎൽപിയും ഉൾപ്പെടുന്ന ഹൈടെക് ഗ്രൂപ്പിലെ 70ഓളം ജീവനക്കാർ സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഹൈടെക് ഏജൻസിയുടെ മാരായ്ക്കൽ ഓഫീസിൽ നടന്ന പരിപാടിയിൽ വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി. അത്തപ്പൂക്കളം ഒരുക്കൽ, കലാപരിപാടികൾ, വടംവലി മത്സരം, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.
പഞ്ചാബ് നാഷണൽ ബാങ്ക് സീനിയർ മാനേജർ സെൽവകുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മാനേജിങ് പാർട്ണർ ശശി വയലാൽ ജീവനക്കാർക്ക് ഓണപ്പുടവ സമ്മാനിച്ചു. മധ്യമേഖലാ മാർക്കറ്റിങ് മാനേജർക്ക് മാർക്കറ്റിങ് പ്രവർത്തനങ്ങൾക്കായുള്ള കാറിന്റെ താക്കോൽ കൈമാറ്റവും ചടങ്ങിൽ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.

Leave a Reply