സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ക്ലാസ്സ് മുറികളിൽ പ്രവേശിക്കരുത്

കൊച്ചി: സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികൾ, സ്വകാര്യ ഏജൻസികൾ എന്നിവർ സ്‌കൂൾ ക്ലാസ് മുറികളിൽ കയറരുതെന്ന ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്തരം ഏജൻസികൾ വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ നേരിട്ടെത്തി ലഘുലേഖകൾ വിതരണം ചെയ്യുകയും പ്രതിരോധ അർധസൈനിക വിഭാഗങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. അത്തരം പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading