
ഹരിയാന. യമുനാ നഗറിലുള്ള ഹത്‌നികുണ്ഡ് ബാരേജിന് സമീപം ഹെലികോപ്റ്റർ പരിശീലനത്തിനിടെ പാരാഷൂട്ട് സ്‌പെഷ്യൻ ഫോഴ്‌സിലെ രണ്ട് ജവാന്മാരെ കാണാതായി. ഇന്നലെ യമുനാ നദിയിലാണ് സംഭവം. ചിനൂക് ഹെലികോപ്റ്ററിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി മോട്ടോർ ബോട്ടിലേയ്ക്ക് ചാടിയ രണ്ട് ജവാന്മാരെയാണ് കാണാതായത്. ബോട്ട് മറിഞ്ഞാണ് അപകടം. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ സുരക്ഷിതരായി നീന്തി കരയിലെത്തിയിട്ടുണ്ട്. കാണാതായ ജവാന്മാർക്കായി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും സംസ്ഥാന ദുരന്തനിവാരണ സേനയും തിരച്ചിൽ നടത്തിവരികയാണ്.

Leave a Reply