
വാണിയംപാറ. മണിയൻകിണറിൽ കാട്ടാനയിറങ്ങി നാശനഷട്മുണ്ടാക്കി. പ്രദേശത്തെ തെങ്ങ് കുത്തിമറിച്ചിടുകയും തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റ് തകരുകയും ചെയ്തു. പോസ്റ്റുകൾ ഇന്നുതന്നെ മാറ്റി സ്ഥാപിക്കുമെന്ന് വാർഡ് മെമ്പർ സനിൽ വാണിയംപാറ അറിയിച്ചു. റോഡിൽ തടസ്സമായി കിടന്ന തെങ്ങ് മുറിച്ചുമാറ്റിയിട്ടുണ്ട്. വാർഡ് മെമ്പറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വനംവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു.
ഉന്നതിയിലേക്കുള്ള ഏക ആശ്രയമാണ് ഈ റോഡ്. ആനകൾ പതിവായി റോഡിലിറങ്ങുന്നത് രാത്രിയാത്രയ്ക്ക് വലിയ തടസ്സമാകുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും റബ്ബർ തോട്ടങ്ങളായതിനാൽ ഈ ഭാഗങ്ങളിൽ ഫെൻസിംഗ് ഇല്ലാത്തത് ആന ഇറങ്ങുന്നതിന് കാരണമാകുന്നു എന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഫെൻസിംഗ് ഇല്ലാത്ത ഭാഗങ്ങളിൽ എത്രയും വേഗം ഫെൻസിംഗ് സ്ഥാപിച്ച് ആനകൾ റോഡിലിറങ്ങുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply