കൊരട്ടിയിൽ തൊഴിലാളികൾ തമ്മിൽ തർക്കം; ആസാം സ്വദേശിക്ക് ദാരുണാന്ത്യം

കൊരട്ടി: ഒരുമിച്ചു താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ കത്തികൊണ്ട് കഴുത്തിന് മുറിവേറ്റ് ഒരാൾ മരിച്ചു. ആസാം സ്വദേശിയായ ഹക്കിം മൊർമു (50) ആണ് മരിച്ചത്. രക്തം വാർന്നൊഴുകിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഫിലിമോൻ (19) എന്നയാളെ കൊരട്ടി പൊലിസ് സ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് പ്രതിയെ മറ്റു തൊഴിലാളികൾ ചേർന്ന് കെട്ടിയിടുകയായിരുന്നു.

ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. തർക്കത്തിനിടെ ആദ്യം വടികൊണ്ട് അടിക്കുകയും തുടർന്ന് കത്തിയെടുത്ത് ഹക്കിം മൊർമുവിന്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയും ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിനു പിന്നിൽ ജോലിയുമായി ബന്ധപ്പെട്ട തർക്കമാണോയെന്നു പൊലിസ് അന്വേഷിക്കുന്നുണ്ട്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൊരട്ടി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading