
മണ്ണുത്തി: സ്‌കൂൾ സമയത്ത് സർവീസ് നടത്തിയ ആറു ടിപ്പർ ലോറികൾ മണ്ണുത്തി പൊലിസ് പിടികൂടി. ജില്ലാ കളക്ടറുടെ ഓർഡർ ലംഘിച്ച് മണ്ണുത്തി പൊലിസ് സ്‌റ്റേഷൻ പരിധിയിൽ രാവിലെ ഒമ്പതിനും 9.30നും ഇടയിലുള്ള സമയത്താണ് ടിപ്പർ ലോറികൾ സർവീസ് നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട മണ്ണുത്തി സ്‌റ്റേഷൻ സബ് ഇൻസ്‌പെകട്ർ ശ്രീഹരിയുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
ജില്ലാകളക്ടറുടെ ഓർഡർ ലംഘിച്ച് സ്‌കൂൾ സമയങ്ങളിൽ സർവീസ് നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും പരിശോധനകൾ കർക്കശമാക്കുമെന്നും കമ്മിഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.

Leave a Reply