
പീച്ചി. എസ്എൻഡിപി പീച്ചി യൂണിയന്റെ 2025-26 വർഷത്തെ മികച്ച പൊതുപ്രവർത്തകനുള്ള ആദരവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി അഭിലാഷിന് നൽകി. മുംബൈ സൂര്യ യോഗ ഫൗണ്ടേഷൻ സ്ഥാപകൻ സൂര്യാജി ഉപഹാരം കൈമാറി. ചടങ്ങുകളുടെ ഔപചാരിക ഉദ്ഘാടനം സൂര്യാജി നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് പി.കെ സന്തോഷ് അധ്യക്ഷത വഹിച്ചു.
എസ്എൻഡിപി യോഗം ബോർഡ് മെമ്പർമാരായ കെ.യു ഷാജി, രതീഷ് പി.വി, ഷിനോജ് പൂവഞ്ചിറ, നിർമ്മൽ തമ്പാൻ, മിനി വിജയൻ, പ്രബീഷ് പി.പി, മിനി വിജയൻ, സന്ദീപ് രാജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Leave a Reply