ഉജ്ജ്വല ബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്‍പ്പ നിർമ്മാണം, അസാമാന്യ ധൈര്യം പ്രകടിപ്പിച്ച പ്രവർത്തനങ്ങള്‍ എന്നീ മേഖലകളില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം.

6-11 , 12-18 വിഭാഗങ്ങളിലായാണ് പുരസ്‌കാരം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേകമായി പരിഗണിക്കും. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബർ 31 വരെയുള്ള കാലയളവില്‍ മികവ് തെളിയിച്ച കുട്ടികളെയാണ് പരിഗണിക്കുക. സെപ്തംബർ പത്ത് വരെ അപേക്ഷ സമർപ്പിക്കാം. ഫോണ്‍: 0487 2364445.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading