തെങ്ങുകയറുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു

തൃശൂർ. കുന്നംകുളം കീഴൂരിൽ തെങ്ങുകയറുന്നതിനിടെ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ഇജാദുൽ ഹഖ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തെങ്ങിൻപട്ട പറിച്ചിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading