
പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിക്കാട് യൂണിറ്റും അമല സൂപ്പർ സ്‌പെഷ്യാലിറ്റി സെന്റർ ചെമ്പൂത്രയും സംയുക്തമായി യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചു. ഒട്ടേറെ മാനസിക സംഘർഷം അനുഭവിക്കുന്ന വിഭാഗമായ വ്യാപാരികൾക്ക് ആരോഗ്യ സംരക്ഷണത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ഇത്തരം മാതൃകാപരമായ പലവിധ ആരോഗ്യ ടെസ്റ്റുകളും സൗജന്യമായി നടത്തുന്ന പദ്ധതി ഇനിയും സംഘടിപ്പിക്കുവാൻ സംഘടന മുൻപന്തിയിൽ ഉണ്ടാകുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ജോബി പറപ്പുള്ളി അറിയിച്ചു.
അമല ഹോസ്പിറ്റലിലെ അസിസ്റ്റന്റ് മാനേജർ ശരത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു. യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിഘ്‌നേഷ് വെട്രിവേൽ ക്യാമ്പിന് നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി ആശംസകൾ നേർന്നു. ഒട്ടേറെ വ്യാപാരികൾ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply