കണ്ണാറ വാഴ ഗവേഷണകേന്ദ്രം ടിഷ്യൂ കൾച്ചർ ലാബിന് ദേശീയ പുരസ്‌കാരം

കണ്ണാറ: ഗുണനിലവാരമുള്ള ടിഷ്യു കൾച്ചർ വാഴത്തൈ ഉത്പാദനത്തിൽ കൈവരിച്ച നേട്ടങ്ങൾക്ക് കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലെ ടിഷ്യൂ കൾച്ചർ ലാബിനു ദേശീയ പുരസ്‌കാരം. ഡോ. ഡിക്ടോ ജോസാണ് ലാബിന് നേതൃത്വം നൽകുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഐസിഎആർ ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിന്റെ (എൻആർസിബി) 33-ാമത് സ്ഥാപക ദിനാഘോഷത്തോടും കിസാൻ മേളയോടും അനുബന്ധിച്ചായിരുന്നു അവാർഡ് വിതരണം.

കണ്ണാറ വാഴ ഗവേണഷകേന്ദ്രം മേധാവി ഡോ. വിമി ലൂയിസ്, ശാസ്ത്രജ്ഞയായ ഡോ. ജെ. രശ്മി എന്നിവരും ടിഷ്യു കൾച്ചർ ടീമംഗങ്ങളും ചേർന്നു പുരസ്‌കാരം ഏറ്റുവാങ്ങി. വാഴ കർഷകർക്കായി ഉയർന്ന നിലവാരമുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിലും ടിഷ്യുകൾച്ചർ സാങ്കേതികവിദ്യ വികസിപ്പിച്ച് കർഷകരിലേക്ക് എത്തിക്കുന്നതിലും കേന്ദ്രം നടത്തുന്ന നിരന്തര ഇടപെടലുകൾക്കുള്ള അംഗീകാരമാണിത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading