ഷൈമി ജോയലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണം; കെ രാജൻ എംഎൽഎ

മണ്ണുത്തി. മാഞ്ചസ്റ്ററിൽ മരണപ്പെട്ട മാരായ്ക്കൽ പതിപ്പറമ്പിൽ വീട്ടിൽ പി.വി കുഞ്ഞുമോന്റെ മകൾ ഷൈമി ജോയലിന്റെ (28) മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ രാജൻ എംഎൽഎ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. യുവതിയുടെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

നിലവിൽ ഇംഗ്ലണ്ടിലെ പ്രാദേശിക അധികൃതരുടെ നിയമനടപടികൾ പുരോഗമിക്കുകയാണ്. നോർക്ക റൂട്ട്‌സ്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ബ്രിട്ടീഷ് കൗൺസിലേറ്റ് എന്നിവയുമായി അടിയന്തരമായി ഏകോപനം നടത്തി ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ നേരിട്ട് ഇടപെടണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.

കുമളി കറിമുട്ട് വട്ടക്കാലായിൽ സ്വദേശി പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകൻ ജോയലാണ് ഷൈമിയുടെ ഭർത്താവ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading