വട്ടക്കല്ലിൽ അപകടത്തിൽ മരിച്ചത് ബംഗാൾ സ്വദേശി

മുടിക്കോട്. ദേശീയപാത വട്ടക്കല്ലിൽ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. പശ്ചിമബംഗാൾ സ്വദേശി  മാട്ടിബുൾ ഫക്കീർ (47) ആണ് മരിച്ചത്. കുടുംബമായി വട്ടക്കല്ലിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഒരു മാസം മുൻപ് ഇയാൾ കേരളത്തിൽ എത്തിയത്.

ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. തലയിൽ വാഹനം കയറിയ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇടിച്ച വാഹനം ഏതെന്ന് വ്യക്തമല്ല. പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

ദേശീയപാതയിലെ വെളിച്ചക്കുറവ് പ്രദേശത്ത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി നാട്ടുകാർ പറഞ്ഞു. നിരവധിതവണ അധികൃതരെ വിവരം അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിക്കാനോ തെരുവ് വിളക്കുകൾ സ്ഥാപിക്കാനോ അധികാരികൾ തയ്യാറായില്ലെന്നും അവർ പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading