വട്ടക്കല്ലിൽ വാഹനാപകടം; മധ്യവയസ്കൻ മരിച്ചു

പട്ടിക്കാട്. ദേശീയപാത വട്ടക്കല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചു. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. തലയിൽ വാഹനം കയറിയ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്; ഇടിച്ച വാഹനം ഏതെന്ന് വ്യക്തമല്ല. പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരം അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading