
ചേർപ്പ്: യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വൂർ സ്വദേശി മാളിയേക്കൽ വീട്ടിൽ ജിനു ജോസ് (30) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പാറളം വെങ്ങിണിശ്ശേരി പട്ടാലി വീട്ടിൽ വിനിൽകുമാർ (37) മായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ചൊവ്വൂർ പെട്രോൾ പമ്പ് കോമ്പൗണ്ടിൽ കാറിൽ ഇരിക്കുകയായിരുന്ന വിനിൽകുമാറിന്റെ വാഹനത്തിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ഇയാളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന 27,000 രൂപയും ഏകദേശം 40,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പ്രതി കവർന്നതായാണ് കേസ്. കാറിൽ നിന്ന് പുറത്തിറങ്ങിയ വിനിൽകുമാറിനെ മരവടി ഉപയോഗിച്ച് കൈയിലും തലയിലും അടിച്ച് പരിക്കേൽപ്പിച്ചതായും പറയുന്നു . തുടർന്ന് കാറിന്റെ ചില്ല് തല്ലിപ്പൊളിച്ച് ഏകദേശം 25,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിലുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.

Leave a Reply